New York

Call Us : +1 (516) 589-0669

Vishnu Lokam

by

on

വിഷ്ണു ലോകംLink(Deepthi-P)

LinkDeepti-Home OrchrestaLink)(AI) deepti

കൃഷ്ണാർച്ചനക്കായ്  തിരുനട പൂകുമ്പോൾ

തൃഷ്ണ വെടിഞ്ഞു ഞാൻ നിന്നിൽ ലയിച്ചാൽ 

ആത്മാനുഭൂതികൾ കതിർ ചൂടി നില്കും

വിഷ്ണുലോകം പൂകാം അല്പനേരം

വാതലയേശൻറെ വനമാലികയിൽ

ഒരു തുളസീദളമായിരുന്നെങ്കിൽ

കാതോർക്കും ഹൃത്തട തിരുസ്പന്ദനം ഞാൻ

കേൾക്കും   ശ്രുതി മധുര രക്ഷാ മന്ത്രം

കാളിയ മർദ്ദന നർത്തന വേളയിൽ

ചിലമ്പൊലി നാദം കേൾക്കുന്ന നേരം

കാളിന്ദി ഓളങ്ങൾ ആന്ദോളനം ചെയ്യും

കണ്ണൻറെ കാലിണ  തഴുകുവാനായി

തിരുമുടിക്കെട്ടിലെ അളകങ്ങളായി

ഇളം കാറ്റിൽ ആടിക്കളിക്കുന്ന നേരം

മാനസം കവർന്നിടും സുന്ദര തിരുമുഖം

മായാതെ മറയാതെ മമ മുന്നിൽ നിന്നും

KrishnaKripa 12-18-23