New York

Call Us : +1 (516) 589-0669

Vathalayeshan (S)

by

on

June 23, 2023

വാതാലയേശൻ (S)Link(Deepti-Voice)

Link(With Music)https://www.youtube.com/embed/9CdLZ84uRPs Link(Munus Track)

Link(AI) deepti Link(AI)

വരുമെന്നു തോന്നുന്നു വാതാലയേശൻ,

വിരവൊടു മാനസ വാതിൽ തുറക്കുവാൻ 

ആഗമ സൌന്ദര്യ ധാരതൻ ദർശനം

ആലില കണ്ണാ എൻ ജന്മ സാഫല്യം

പീത വസ്ത്ര വിഭൂഷിതൻ അണയുമ്പോൾ

പീലിക്കെട്ടു ഞാൻ നിറുകയിൽ ചാർത്തും

പ്രേമ നൂലിനാൽ കോർത്ത മലർ മാല്യം

പാലകാ നിൻ തിരു മാറിൽ അണിയിയ്ക്കും

കാളിന്ദി ഓളങ്ങൾ ആന്ദോളനം ചെയ്യും

കാളിയ മർദന പാദ പദ്മങ്ങളെ

ഓർമ്മയിൽ ഹൃദയം അനയാസമായ് എന്നും

ഒഴുകി എത്തും നിത്യം ആത്മാർപ്പണത്തിനായ്. 

KrishnaKripa 06-23-23