s19. തുലാഭാരം
നേരുന്നു മാധവാ ഞാനെൻ തുലാഭാരം
മായാമനസ്സിന്റെ മോഹങ്ങൾ മായുവാൻ.
ആനന്ദം ആയി ഞാൻ ഈ വലംതട്ടിലും
മോഹങ്ങളൊക്കെയിടംതട്ടിലും, വിഭോ!
നീ നശിപ്പിയ്ക്കുമോ, മോഹഭാരങ്ങളെ ?
ഇനിയും തുലാഭാരം നേരുമെങ്കിൽ ഹരേ
ഒരു തട്ടിൽ ദുഃഖങ്ങൾ ഏറ്റിവെയ്ക്കും;
മറുതട്ടിൽ ഞാൻ സ്വയം മാധവനാകവേ
മാനവമാധവപരിണാമമോർത്തിടും
ശയനപ്രദിക്ഷണം വയ്ക്കുന്ന നേരത്തു
മനസ്സിലെൻ ചിന്തയിതൊന്നുമാത്രം:–
മോഹങ്ങളെല്ലാം ത്യജിയ്ക്കുവതെങ്ങിനെ,
മേനിയിൽപ്പറ്റും മണൽത്തരിപോലവേ ?
Satish Menon 01-19-19