New York

Call Us : +1 (516) 589-0669

0061-Thottipal Nadhan

- Thottipal Nadhan

by

Krishna priya

on

തൊട്ടിപ്പാൾ നാഥൻ❤️
പല്ലവി
1തൊട്ടതെല്ലാം പൊന്നാക്കിടും തൊട്ടിപ്പാൾ അമ്മതൻ കാരുണ്യം
2 തുകിലുണർത്തും പാട്ടുകേട്ടെൻ മനവുമിതാ ഉണർന്നിടുന്നു
3ഭക്തിതൻ ആനന്ദ ലഹരിയിൽ തീർത്തൊരു കീർത്തനത്താൽ 4ചിത്തത്തിൽ നാദമനോഹര ലഹരി നിറയുന്നു )[അനുപല്ലവി]
5. നെറ്റിയിൽ ചാർത്തിയ ഭക്തിതൻ ദിവ്യമാം സിന്ദൂരം പോലെയിതാ
6. കീർത്തന മധുരമെൻ നെഞ്ചിലാകെ മെല്ലെ പടർന്നിടുന്നു
7. കേട്ടാലുമതിവരാ ഭഗവതിതൻ പുകഴുകൾ പാടിടുമ്പോൾ
8. കേവലമാനന്ദ ധാരയായ് പുണ്യമെൻ മുന്നിൽ ഒഴുക്കിടുന്നു സംഗീതസാന്ദ്രമായ
ചരണം]
9. അമ്മതൻ പാവന നാദാമൃതത്തിൽ മനമുരുകീടുമ്പോൾ
10. ആത്മഭാവം മെല്ലെ മാധവ പാദത്തിൽ ചേക്കേറുന്നു
11. ആൽത്തളിരിലയിൽ ശയിക്കും മുകുന്ദന്റെ ദിവ്യരൂപം
12. നാദരസധാരയാം മുകുന്ദകീർത്തനം കേൾക്കാൻ കാതോർത്തുനിൽക്കുന്നു