174. തേജഃ പു ഞ്ജം (K)
സരയൂ തീരത്തെ സൂര്യോദയമായ്
രാം ലല്ല വിഗ്രഹം മിഴി തുറന്നു!
സുന്ദര സുവർണ്ണാഭ തിങ്ങിത്തിളങ്ങും
തേജഃപുഞ്ജം ദിവ്യ ബാലരൂപമാം
രാം ലല്ല വിഗ്രഹം മിഴി തുറന്നു!
പൂർണ്ണപുണ്യാവതാരം നീയേ
പരമ പരബ്രഹ്മ സ്വരൂപവും നീയേ
സുകൃതി ജനങ്ങൾക്കനുഗ്രഹമായ്
അഭൗമ കൃഷ്ണ ബാലക രൂപമാം
രാം ലല്ല വിഗ്രഹം മിഴി തുറന്നു!
ഭൂലോക നീതിതൻ ഉറവിടമായി
ത്രേതായുഗത്തിൻ തുടിപ്പായ് തലോടലായ്
പുണ്യ പുരാതന അയോധ്യയിൽ വാഴും
സനാത ന ധർമ്മത്തിൻ ആധാരധാമമാം
രാം ലല്ല വിഗ്രഹം മിഴി തുറന്നു!
Krishna Kripa 02-20-24