
തരംഗംLink(AI)
ഓർമ്മയിൽ എന്നെന്നും ഓടിയെത്താറുള്ള,
ഓമന ത്താമര സ്വപ്നങ്ങളെ,
ഒന്നു വന്നെന്നുടെ മാനസ വീണ തൻ,
ഓംകാര നാദ തരംഗമാകൂ
മണ്ണിനും വീണ്ണിനും കണ്ണായ കണ്ണാ,
കണ്ണിമക്കാതൊന്നു കണ്ടീടുവാൻ,
കണ്ണുനീർ തുള്ളിയാം തീർത്ഥ ജലത്താൽ ഞാൻ,
കണ്ണന്റെ കാലിണ കഴുകിച്ചിടാം.
സന്താപ മുക്തനായ്, സന്തതം വാഴുവാൻ,
സന്താന ഗോപാലാ കനിവേകണേ.
സായൂജ്യ സൗഭാഗ്യം ഏകുന്ന ദർശനം,
സത്യ സ്വരൂപാ നൽകിടേണേ.
Krishna Kripa 02-27-25