New York

Call Us : +1 (516) 589-0669

0060-Thahu lake

- Thahu lake

by

Krishna priya

on

താഹൂ ലെയ്ക്

ഗിരി നിരകൾ തൻ മാറിലായി
ചാർത്തിയ മാറിലായി
നീലമണിതൻ ശോഭയല്ലോ
വിണ്ണും മണ്ണും ഒന്നായി ലയിക്കും
തെളിനീർ പടരുന്ന ശാന്തസാഗരം
യുഗങ്ങൾ താണ്ടിയ ചരിത്രത്താളുകൾ
ഈ പുരാതന തീരത്ത്
എഴുതി
പളുങ്കു പോലൊരു പരിശുദ്ധിപേറും
അമൃതിനുതുല്യമീ നീർപ്രവാഹം
നിർ പ്രവാഹം
വാർഷോപ്പപുത്രർ തൻ
വീരഗാഥകൾ മണൽത്തരികളിൽ ഇന്നും
ഇരമ്പുന്നു
വെള്ളിയുടുപ്പിട്ട മഞ്ഞുകാലം
താളമേളങ്ങൾ ഇവിടെ തീർക്കുന്നു
ഇവിടെ തീർക്കുന്നു
മാഞ്ഞു പോകാത്തൊരി നീലവിസ്മയം
മണ്ണിൽ എന്നും വിളങ്ങീടട്ടെ
ജീവന്റെ ജീവനായി കാത്തുസൂക്ഷിക്കാo
തഹൂതടാകമാം
ഈ നീലരത്നം