
സുരഭിLink(Neelambari)
സുരഭിയായ് കൃഷ്ണ സുരഭിയായ്
സ്വരരാഗ കൃഷ്ണ സുരഭിയായ്
സുരഭിയായ് കൃഷ്ണ സുരഭിയായ്
സ്വരരാഗ കൃഷ്ണ സുരഭിയായ്
തങ്കക്കിനാക്കളെ താലോലമാട്ടിടും
ഉറങ്ങും കൃഷ്ണതുളസിയായ്
തങ്കക്കിനാക്കളെ താലോലമാട്ടിടും
ഉറങ്ങും കൃഷ്ണതുളസിയായ്
ഞാനിന്നു മാറിയെങ്കിൽ
നിൻ വിരിമാറിലെ വനമാലതൻ പൊൻ
പതക്കമായ് ഞാനിന്നു മാറിയെങ്കിൽ
നിൻ വിരിമാറിലെ വനമാലതൻ പൊൻ
പതക്കമായ് ഞാനിന്നു മാറിയെങ്കിൽ
എൻ ജന്മമീ വഴി പൂജാമന്ത്രമായ്
എന്നുള്ളിൽ വിരിയുന്ന പുണ്യമായ്
എൻ ജന്മമീ വഴി പൂജാമന്ത്രമായ്
എന്നുള്ളിൽ വിരിയുന്ന പുണ്യമായ്
മാറിയെങ്കിൽ
കോവിൽ നടയിലെ പുലരൊളിയൊപ്പം
തേനൂറും നിന്റെയാ മുരളിതൻ പാട്ടിൽ
കോവിൽ നടയിലെ പുലരൊളിയൊപ്പം
തേനൂറും നിന്റെയാ മുരളിതൻ പാട്ടിൽ
അലിയാൻ കഴിഞ്ഞൊരു ജീവബിന്ദു
പൂജവിളക്കിന്റെ പുണ്യപ്രഭയതിൽ
ആത്മാവൊരു കുഞ്ഞു കർപ്പൂരപ്പൂവായ്
അലിയാൻ കഴിഞ്ഞൊരു ജീവബിന്ദു
പൂജവിളക്കിന്റെ പുണ്യപ്രഭയതിൽ
ആത്മാവൊരു കുഞ്ഞു കർപ്പൂരപ്പൂവായ്
ഞാനിന്നു മാറിയെങ്കിൽ
മാറിയെങ്കിൽ
മാറിയെങ്കിൽ
Krishna Priya 04-21-26