New York

Call Us : +1 (516) 589-0669

Sree PadmaNabhan

by

Krishna Kripa

on

September 9, 2024

140. ശ്രീപദ്മനാഭൻ (S)

പഞ്ച മുഖ രുദ്രാക്ഷ ജപമാല ഏന്തി ഞാൻ,

പദ്മതീർത്ഥ കുള കടവിൽ നിൽക്കെ,

പഞ്ച ഭൂതങ്ങളും ധ്യാനിച്ചു കൈകൂപ്പി,

പദ്മനാഭൻ തന്റെ നടയിലെത്തി

അലതല്ലും പാലാഴിത്തിരയിലും കാണുന്നു

അഴൽ അകറ്റിടുന്ന തിരുമുഖം വ്യക്തമായ്

അനന്ത തൽപ്പ ത്തിലെ ഐശ്വര്യ മൂർത്തിയെ

ആ വോളം കണ്ടു തൊഴുതു വണങ്ങി ഞാൻ

പങ്കജം തണ്ടോടെ വിലസുന്ന നാഭിയും,

പാലാഴി വാസന്റെ തൃപ്പാദവും,

പന്തിരു നാഴി നേർച്ച തൊഴുതാലോ,

പദ്മനാഭൻ  പുണ്യ ദർശനം ഏകിടും

KrishnaKripa 09-15-23

Meanings