-274. ശോഭ
കാരുണ്യാമൃതരസ നയനങ്ങളും
പീതാംബരധര സുന്ദരജഘനവും!
ശംഖുചക്രഗദാ പത്മധാരിയാം ഭുജങ്ങളും
അനുദിനം കണിയായ്, അതിരമണീയമായ് !!
തണലായ് വന്നു നീ തഴുകി എൻ മിഴികളിൽ
അലയായ് വന്നു നീ അകതാരിൽ അമൃതായ് !
അറിയാത്ത വഴികളിൽ നിഴലായ്, വിളക്കായ്
മനതാരിൽ നീയുടൻ പൊൻതിരി തെളിച്ചൂ !!
കീർത്തിയേറുന്ന നിൻ നാമ സങ്കീർത്തനം
സ്വരമാല ധാരയിൽ കോർത്തിണക്കീ ഞാൻ !
ധർമ്മത്തിൻ മൂർത്തിമദ് ഭാവമായ് നിൻ തത്വം
മാനസേ വിരിയുന്ന മലരായി മാറി !!
Krishna Kripa 08-03-20