New York

Call Us : +1 (516) 589-0669

ShathaBhishekam

- ശതാഭിഷേകം

by

on

ശതാഭിഷേകം

ആയിരം പൂർണ്ണ ചന്ദ്രൻമാരെ ദർശി ച്ചു,

ആരോഗ്യമോടെ വസിച്ചൊരു ജന്മമേ,

അഷ്ടമി രോഹിണി നാളിൽ ജനിച്ചിട്ടു,

അച്യുതൻ തന്നുടെ നാമാഭിഷിക്തനായ്.

ലക്ഷാർച്ചനകൾ തൻ മന്ത്രധ്വനികളാൽ 

ലക്ഷമീ സമേതനാം രാധാ കൃഷ്ണന്റെ,

ലക്ഷണം ഒത്തൊരു പുത്രനും, പുത്രിയും,

രക്ഷ കരാവട്ടെ ജീവ കാലം.

ലക്ഷ്മി – രാധാകൃഷ്ണ സൗഭാഗ്യമായി

പിറന്നു രണ്ടോമന പൈതങ്ങൾ നിധിയായ്

ഉത്തമ പുത്രനായ്‌ ജ്വലിക്കുന്നു ജയകൃഷ്ണൻ

സന്ധ്യ പാർവ്വതിയായ്  തിളങ്ങുന്നു പുത്രിയും

എൺപത്തിനാലു   തികയുമീ  സു ദിനത്തിൽ

ഇമ്പമോടെന്നും വാണീടുവാൻ

തുമ്പങ്ങൾ ഏതും ഇയലാതെ  ജന്മം

അൻപോട് കാക്കണേ വാതാലയേശാ !

ഇയലാതെ = കൂടാതെ

KrishnaKripa 01-11-24

Meanings