New York

Call Us : +1 (516) 589-0669

Poonilavu(S)

by

on

May 15, 2024

പൂനിലാവ് (S)Link(Jyothi Pallavi only)

Link Fullsong Jyothi)https://www.youtube.com/embed/vUC4SYDqmRQMohanam

Link(Roshni Menon)Link(AI) deepti Super

Link(AI-MALE), Link(TRACK)

Link(AI)

പുഞ്ചിരി തൂകുന്ന പൂനിലാവേ, നിന്നിൽ

പാതിരാപ്പൂവിൻ പരിമളമോ?        

പതിവായ് എൻ കരൾ തൊട്ടുണർത്താൻ വരും,

പരിഭവക്കിളിമൊഴി നീ എൻ സഖിയോ?.            

ഇന്ദീവരാക്ഷി നിൻ ചാരുതയിൽ തോറ്റു,

ഇന്ദ്രനീലാഭയും തല താഴ്ത്തിടും.

ഇന്ദ്രിയ നാഥന്റെ മൃദുമേനി തഴുകവേ

ഇന്ദ്ര ലോകം പോലും നാണിച്ചു പോം.

മോഹങ്ങൾ ഒരുപാട് തന്നു നീ ശേഷിപ്പായ്

മോഹിനീ, മായപോൽ  മാഞ്ഞുപോയി

മകരന്ദം പെയ്യുന്ന മാദക രാത്രിയിൽ,

മാനസ പൊയ്കയിൽ നീന്തും മരാളമായ്.

മകരന്ദം = മാകന്ദം = മാമ്പൂവ് =തേൻ =മഞ് 

KrishnaKripa 05-15-24