ജീവിതപരിണാമ ചക്രത്തിലേറി ഞാൻ
തുടർക്കഥയായ് സദാ സഞ്ചരിച്ചീടവേ
ആത്മസ്വരൂപനെ തേടുവാനറിയാതെ
ജീവിത യാത്രയിൽ സുഖം തേടി തളർന്നുപോയ്
എന്നിൽ വസിയ്ക്കും നിന്നെ ഞാൻ കാണാതെ
മായതൻ മടിത്തട്ടിൽ മയങ്ങിപ്പോയി പോയി
മാഞ്ഞു മറയുന്ന സംസാര മായയാൽ
പദ്മവ്യൂഹത്തിലകപ്പെട്ടറിയാതെ
കാലസ്വരൂപമായ് നിത്യമായ് സത്യമായ്
കാലാതീതമായ് നിൽക്കുന്ന സത്ത നീ
ഞാനെന്ന തത്ത്വത്തെ അറിയുകയല്ലേ
ആത്മസാക്ഷാത്കാരസത്യം, സനാതനം ?