ഓച്ചിറപ്പൊരുൾ
ശ്രീകോവിലില്ലാതെ ലോകം നിറഞ്ഞോരു
ഓംകാരമൂർത്തി തൻ സന്നിധിയിൽ,
കണ്ണുകൾ പൂട്ടി മനസ്സാകെ നീട്ടുമ്പോൾ
കാണുന്നു ഞങ്ങൾ തൻ ഈശ്വരനെ.
ആൽത്തറ രണ്ടിലായ് വാഴുന്ന ദൈവം
ആദിശിവനും വിഷ്ണുവുമാ യി
ദക്ഷിണകാശിയായ് വിശ്വം തിളങ്ങുന്ന
ഓച്ചിറയെന്നൊരു പുണ്യഭൂമി.
പവിത്രമാം മണ്ണൊന്നു നെറ്റിയിൽ ചാർത്തുമ്പോൾ
പരബ്രഹ്മ കാരുണ്യം പെയ്തിറങ്ങും.”
നിർഗുണമായൊരു സത്യമായ് വാഴുന്ന
നിൻ പാദപത്മത്തിൽ കൂപ്പുന്നു ഞാൻ.
https://audio.com/skalath/audio/ohira-m-use
Krishna Kripa 02-15-26