
Suryodhayam
സൂര്യോദയം
Link (Audio- Anitha Krishna)
Link (Explanation)
നീയാണെൻ മനസ്സിലെ സൂര്യോദയം, കൃഷ്ണ !
നീയാണെന്നകതാരിൽ നിറ പൗർണമി
ആത്മപ്രകാശമായ് അരികിൽ നീ എത്തുമ്പോൾ
ആയിരം സ്വർഗ്ഗങ്ങൾ അവതരിക്കുന്നിതാ
നിൻ പുണ്യലീലകൾ നിത്യവസന്തമായ്
അറിവിന്നമൃതമായ് നിൻ തിരുദർശനം!
ആനന്ദമൂർത്തിയാം ജഗന്മയൻ നീയേ
മാനസ മോഹനം നിൻ തിരുമേനി
അജ്ഞാനമാം എൻ ഹൃദയാന്ധകാരം
മാനസ സരസ്സിലെ ജലരേഖയായി
ജ്വലിക്കും നിൻ ജ്ഞാനമാം അഗ്നിയാലേ
എൻ ആത്മദീപം നീ തെളിയിക്കണേ !
അനശ്വരനായ നീ വിശ്വംഭരനല്ലേ
ശാശ്വതാനന്ദം നിൻ ഐശ്വര്യ ധാര !
വിശ്വസന്താപ നാശനാ, മഹാ പ്രഭോ
വിശ്വനാഥാ , ജഗദീശ്വരാ ശരണം
KrishnaPriya 12-16-19