42. മൃതസഞ്ജീവനി
എന്തിനു വെറുതെ മൃതസഞ്ജീവനി
എല്ലാം ജനിമൃതി മായകൾതാൻ
എല്ലാം യവനികയ്ക്കപ്പുറത്തല്ലോ
എന്നും ഞാനെന്ന നിത്യസത്യം
സർവ്വ നേത്രങ്ങൾക്കും ഉത്സവമാകുന്നു
സർവ്വ സാന്ദ്രാനന്ദ തിരുരൂപങ്ങൾ
കാലം കരുതിയ ഉത്തമ സൃഷ്ടികൾ
കാവ്യകലാ തിലക വിസ്മയങ്ങൾ
വേദാന്തചിന്താ രഥത്തിലായ് വന്നൊരു
വിധിവിലാസത്തിൻ ചൈതന്യമേ
ഞാനെന്ന ഭാവം അകറ്റി നിർത്തീടുമ്പോൾ
ഞാനും തുളുമ്പിടും നിറകുടമായ്
Krishna Kripa 11-03-22