New York

Call Us : +1 (516) 589-0669

Mawnavagdhanam

by

Krishna Kripa

on

September 19, 2024

2. മൗനവാഗ്ദാനം

അന്തരംഗത്തിലെ അന്തപ്പുരത്തിലായ്

ചന്ദന മെതിയടി നാദം കേൾക്കുന്നുവോ?,

സ്വരരാഗസുധതൂകി വരവീണ മീട്ടി ഞാൻ

സ്വപ്നമഞ്ചലിൽ  നിന്നെ സ്വീകരിയ്ക്കും, കൃഷ്ണാ

സ്വപ്നമഞ്ചലിൽ  നിന്നെ സ്വീകരിയ്ക്കും

സുന്ദര മേനിയിൽ ചന്ദനം ചാർത്തുമ്പോൾ

ഒരു മുത്തം ചേർത്തു ഞാൻ കുറി ചാർത്തിടാം,കണ്ണാ

തിരു ഹൃദയാംബുജ മധുകണം നുകർന്നു   

മധുപുഷ്പമാല  ഞാൻ  മണിമാറിൽ  ചാർത്തിടാം

മധുപുഷ്പമാല  ഞാൻ  മണിമാറിൽ  ചാർത്തിടാം

മാനസേ മയങ്ങുന്ന മോഹമാം മലർമൊട്ട്

മിഴികളിൽ മൗനമായ് വിരിയുന്നു, മാധവാ

കനവുകൾക്കും നീ ചിറകുകൾ നൽകിയോ?

മൗനവാഗ്ദാനം  നീ നിറവേറ്റിയോ? കൃഷ്ണാ

മൗനവാഗ്ദാനം  നീ നിറവേറ്റിയോ?

KrishnaKripa 06-30-22