New York

Call Us : +1 (516) 589-0669

Mandharam(S)

by

on

December 17, 2024

221. Mandharam(S)

മന്ദാരം Link(Deepti)Link(Track)

വൃന്ദാവന നികുഞ്ജത്തിൻ പ്രഭാവമാം,

സുന്ദര മന്ദാര പുഷ്‌പ്പങ്ങളേ നിങ്ങൾ, 

മന്ദാനിലൻ വന്നു തഴുകി തലോടവേ, 

മന്ദം ചിരി തൂകി വനമാലയിൽ ചേരാൻ.

കളമുരളീരവം കാതിൽ മുഴങ്ങവേ, 

കാർവർണ്ണാ നിന്നിൽ ലയിക്കുന്നിതെൻ മനം.

കരുണതൻ ശ്രുതിലയ സംഗീത യമുനയിൽ, 

കള ഹംസമായി ഞാൻ നീന്തിടുന്നു.

എൻ ചിന്തകൾക്കെന്നും ചേക്കേറീടുവാൻ, 

നിൻ സ്നേഹ മണ്ഡല ചില്ല മാത്രം. 

പൊൻവെയിൽ കച്ച മുറുക്കുന്ന വേളയിൽ, 

നിൻ തിടമ്പേറ്റുന്ന കാഴ്ച്ച പുണ്ണ്യം.

Krishna Kripa 12-17-24