New York

Call Us : +1 (516) 589-0669

Kudamulla

- കുടമുല്ല

by

KrishnaKripa

on

June 6, 2024
Deepti

മുറ്റത്തെ കുടമുല്ല പൂവിൻ സുഗന്ധമോ,
മുറ്റി പരന്നു നറു നിലാവിൽ.
ഒറ്റയ്ക്കു രണ്ടില മദ്ധ്യേ വിരിയുമ്പോൾ,
വറ്റാതെ നിൽക്കുന്നു നിൻ ശ്വേതവും.

വൃന്ദാവനത്തിലെ ശലഭങ്ങളേ നിങ്ങൾ
മന്ദാനിലൻ വന്നു വീശിടുമ്പോൾ,
ചന്ദന ഗന്ധത്തിനൊപ്പം പരത്തണേ,
സുന്ദര സുരഭിയാം കൂടമുല്ല ഗന്ധവും.

പൌർണ്ണമിത്തിങ്കൾ ഉദിച്ചുയർന്നീടവേ,
വർണ്ണാഭയേറുന്നു പൂങ്കാവനങ്ങളിൽ.
വർണ്ണനാതീതമാം വാതാലയേശന്റെ
കർണ്ണ പീയൂഷമമാം വേണു നിനാദവും.
മന്ദാനിലൻ = മന്ദമാരുതൻ
അനിലൻ = ചെറുകാറ്റ്
അന ലൻ = അഗ്നി