New York

Call Us : +1 (516) 589-0669

KHNA

by

on

April 30, 2023

https://www.youtube.com/embed/4U-Di9PZZDI( song with Lyrics)https://www.youtube.com/embed/rEKQDi5e5Qktrackhttps://www.youtube.com/embed/pZw7ddyCsA0Intro

KHNA Link(Final Studio) Link (Track)

KHNA (Final Final Song)Link

സനാതനഃധർമ്മത്തിൻ വരദാനമായി 

കൈരളി ദേവി പ്രസാദിച്ചു നൽകിയ

ഹൈന്ദവ വേദിതൻ മണ്ഡപത്തിൽ

ആയിരം നെയ്ത്തിരി നാളം കൊളുത്തേണം

കനകപ്രഭ വിശ്വം നിറയുവാനായ്

മാതൃഭാഷതൻ നാദ തരംഗങ്ങൾ

ശ്രേഷ്ഠ മലയാള പൈതൃകംതാൻ

ധർമ്മ ദൈവങ്ങളെ സാക്ഷിയാക്കി നാം

ഹൈന്ദവധർമ്മം   കൈവിടാതെന്നുമേ

ജാഗരൂഗരായി കൈകോർത്തിടാം

അദ്വൈത ചിന്താധാരയൊഴുക്കി

സത്യവും ധർമ്മവും മാറോടു ചേർത്ത്

നർത്തന മാടുമീ സർഗവേദിയിലായ്

കനകനൂപുര സുന്ദര താളത്തിൽ

കനവേകി കലയുടെ കളരവമായ്

കാന്തി ചിന്തുന്നൊരാ കാവ്യകലാവൃന്ദം

കാന്ത വലയങ്ങൾ തീർത്തിടുമ്പോൾ

കാരണഭൂതരായ് കൈകോർത്തവർതൻ

കാലിണ  കുമ്പിട്ടിടുന്നു ഞങ്ങൾ

കൈകൂപ്പി വന്ദിച്ചിടുന്നു നിത്യം

KrishnaKripa 04-30-23