. കർണ്ണികാരപ്പൂവുകൾ വിടരും നേരം,
2. കരളലിയും രാഗമായ് അരികിൽ വന്നു.
3. എനിക്കായ് മാത്രം നീ പാടിയ പാട്ടെന്ന്,
4. വെറുതെ മോഹിച്ചുപോയെന്നുള്ളം!
(അനുപല്ലവി)
5. കാറ്റിൽ പറക്കുന്ന പൂമ്പാറ്റയറിയും,
6. നിന്നോടുള്ളൊരെൻ സ്നേഹത്തിനാഴം.
7.മായയറിയാത്ത ഗോപികയാണു ഞാൻ,
8. മായാക്കണ്ണാ നിൻ സ്നേഹം കൊതിച്ചവൾ!
(ചരണം)
9. പ്രണയപുഷ്പം തേടി ചാരെ നീ വരുമ്പോൾ,
10. എന്നിലെ എന്നെ നിനക്ക് നഷ്ടമായോ?
11. എന്നെക്കാളേറെ നിന്നെ സ്നേഹിച്ചിടാൻ,
12. ആരുമില്ലെന്ന സത്യം നീ അറിഞ്ഞോ കണ്ണാ?