-197. കർമ്മ സിദ്ധാന്തം
അനുദിനം ചെയ്തീടും കർമ്മ ഫലങ്ങളെ
കാത്തിരിക്കുന്നിതാ കാലം നിനക്കായ് !
കൈ മാറാനാവാത്ത പ്രാരാബ്ധ ഭാരത്തെ
താൻ താൻ നിതാന്തം ഭുജിക്കുമെന്നേ വരൂ !!
മാറുകയില്ലൊരു കർമ്മ സിദ്ധാന്തവും
മാറ്റുവാനായൊരു വിദ്യയുമില്ലല്ലൊ !
ഇന്ന് ഞാൻ അനുഭവിച്ചീടും ഫലങ്ങളെ
ഇന്നലത്തെ എൻ്റെ കർമ്മ രഹസ്യമോ ? !!
ചിന്താധാരതൻ സംസ്കാര ചക്രമേ
ചിത്തശുദ്ധി വരുത്തേണമേ അടിയനിൽ !
കാലചക്രത്തിന്റെ നിശ്ചലതക്കായ് , കൃഷ്ണാ
അർപ്പിക്കാം ഞാനെന്നെ നിൻ മനോവാസിയായ്
Krishna Kripa 09-21-20