New York

Call Us : +1 (516) 589-0669

KalyanaRoopan (SK)***

by

on

June 24, 2023

കല്യാണരൂപൻLink(AI-F) Kedar,Link(REF)

കണ്ണടച്ചാലും തുറന്നാലും എന്നുള്ളിൽ

കണ്ണൻ നിറയുവാൻ സൗഭാഗ്യമേകണേ

കണ്ണിനു കണ്ണായ കണ്ണനെ കാണുവാൻ

കണ്ണുകൾ വേണമോ ഇന്ദ്രിയമായ്, വേറേ!

കണ്ണുകൾ വേണമോ ഇന്ദ്രിയമായ്, വേറേ

കണ്ണീരുണരുന്ന നേരത്തും കണ്ണൻറെ,

കണ്ണീരുണക്കുന്ന കരുണാകടാക്ഷം

കണ്ണൻറെ കണ്ണിലെ കാരുണ്യതീർത്ഥമായ്

കാളിന്ദി പോലെ ഒഴുകട്ടെ, കളകളം

കാളിന്ദി പോലെ ഒഴുകട്ടെ, കളകളം

കല്യാണരൂപാ നിൻ കൃപാവർഷം

കാണുന്നതൊക്കെയും കണ്ണനായ് മാറ്റി

കണ്ണടഞ്ഞീടുന്ന നേരത്തും, കാലടി

കഴുകി വന്ദിയ്ക്കുവാൻ വരദാനമേകണേ, കൃഷ്ണാ

കഴുകി വന്ദിയ്ക്കുവാൻ വരദാനമേകണേ

KrishnaKripa 06-24-23