New York

Call Us : +1 (516) 589-0669

JeevaDhara

by

on

December 14, 2023

Link(Track)

എന്തിനു വീണ്ടും ശോകം മനസ്സേ!

മൂകമാം തീരത്തലഞ്ഞിടാനോ

ഏകനാം എന്നിൽ വിടരുന്ന  കന്ദളം 

മാകന്ദ പൂ പോൽ കൊഴിഞ്ഞിടാനോ?

ഇറ്റിറ്റു വീഴുമെൻ കണ്ണീർ ക്കണ ത്തിലും

ചുറ്റുന്നു നിൻ മുഖം തേടിയെന്നും.

മുറ്റി വരുന്നോരെൻ ആത്മ നൊമ്പരങ്ങളാൽ,

വറ്റിതുടങ്ങുന്നെൻ ജീവ ധാര.

ആനന്ദ സാന്ദ്രമായ് നീയണഞ്ഞാൽ മനം,

ആയിരം പുഷ്പങ്ങൾ തൻ പൂങ്കാവനം.

ആത്മാവിൽ നിൻ മൃദു സ്പന്ദനം പോലുമേ

ആത്മ ചൈതന്യത്തിൻ വൃന്ദാവനം.

  കന്ദളം = പൂമൊട്ട് , മാകന്ദം = മാവ്

KrishnaKripa 12-14-23