അനുക്ഷണം കൊഴിയുന്ന നിമിഷങ്ങളേ
ജീവിതം വെറുമൊരു നീർകുമിള
ജനിയാർന്ന നാൾമുതൽ നിഴലായി കൂടിയ
മൃത്യുവിലേയ്‌ക്കൊരുയാനമീ ജീവിതം!
പ്രതിദിനം ഈ ഭൂമി ഭ്രമണത്തിലാണെന്നാൽ
ജീവിത യാത്രതൻ ദൂരം കുറയുന്നു
കാലചകങ്ങ ളേ ! തിരികെത്തിരിഞ്ഞാലും
ഇന്നലെകളിൽ പോയ് എന്നെത്തിരുത്തട്ടെ
ദേഹഭാരം വിട്ടു ദേഹി പോകും വരെ
മോഹഭാരം വിട്ടു ഭക്ത്യാ ഭജിക്കണം
ലോകമായാമോഹം ഒക്കെയകറ്റി
ലോകേശ ! നാഥാ ! അനുഗ്രഹിച്ചീടണേ !