
ചെമ്പനീർLink(Deepthi)Link
Link(AI)
മന്ദം അണഞ്ഞുഞാൻ വൃന്ദാവനത്തിലെ
മന്ദ സമീരനോടൊപ്പം വനികയിൽ.
മന്ദാര മാല്യം കോർത്തു പിടിച്ചു ഞാൻ
മധുരമാം മുരളീ ഗാനത്തിൽ മുഴുകിപ്പോയ്.
ആദ്യം വിരിയുന്ന ചെമ്പനീർ മൊട്ടിന്റെ,
അരുമയാം താരി തൾ മാല്യ മൊരുക്കിടും.
ആ ഗള സൗന്ദര്യം ഏറുമ്പോൾ ശ്രീകൃഷ്‌ണാ
ആ പാദചൂഡം കണ്ടു തൊഴുതി ടും.
താമരപ്പൂവിതൾ തളിരൊത്ത പദ യുഗ്മം,
താളത്തിൽ ആ ടി തുടങ്ങിടുമ്പോൾ
തളിരിട്ടു പൂവിടും എൻ മനോ വാടിയും,
താമരക്കണ്ണന്റെ ദർശനത്താൽ.
Krishna Kripa 03-04-25