
കൃഷ്ണഗാഥ
Link (Audio)
Link (Audio-Jayakrishnan)
ത്രൈലോക്യ നാഥനെ ഒരു മാത്ര കാണുവാൻ
ഒരുക്കി ഞാൻ മധുരമാം കൃഷ്ണഗാഥ
ചിന്തകളിൽ ഞാൻ ചന്ദനം ചാർത്തവെ
ചാരുസ്വരൂപങ്ങൾ തെളിയു
ന്നു മാനസേ
ഏഴു സ്വരങ്ങൾക്കും അപ്പുറത്തല്ലോ
തിരുമുരളീരവ രാഗസുധാരസം
അധരത്തിലുതിരും തിരുമൊഴി വാഴ്ത്തുവാൻ
അക്ഷരമാലകൾ തോൽക്കുന്നുവോ? ഹരേ
പൂർവ ജന്മത്തിൽ സുകൃതമായി, പ്രഭോ
ദേഹിയിൽ മാനുഷ രൂപത്തെ ചാർത്തി
സത്യത്തെ തേടുന്ന എൻ പ്രയാണത്തിൽ
നിന്നിൽ ലയിക്കട്ടെ ഈ പുണ്യ ജന്മം
KrishnaKripa 07-26-22