New York

Call Us : +1 (516) 589-0669

 AnandaPurathappan

by

on

February 16, 2026

ആനന്ദപുരത്തപ്പൻLink(AI-M) Keeravani

ആനന്ദപുരത്തിന്റെ പുണ്യമായ് വാഴുന്ന

ആനന്ദരൂപനാാം വിഷ്ണുഭഗവാനേ,

ശംഖുചക്രഗദാ പത്മങ്ങൾ ധരിച്ചൊരു

ചതുർബാഹു രൂപമേ ഭജിക്കുന്നു ഞാൻ.

കേശവൻ, നാരായണൻ, മാധവൻ, ഗോവിന്ദൻ

വിഷ്ണുവും മധുസൂദനൻ ഭാവവും,

ത്രിവിക്രമൻ വാമനൻ ശ്രീധരൻ തന്നോടു

ഹൃഷീകേശ പത്മനാഭ പ്രഭയും.

ദാമോദരനെന്ന പന്ത്രണ്ടു നാമങ്ങൾ

ദ്വാദശരൂപമായ് ഇവിടെ നില്പൂ,

രാസക്രീഡാ ഭാവം പൂണ്ടു നീ കൃഷ്ണനായ്

രാധതൻ ചാരത്തെന്നപോൽ ആടുന്നു.

ശിവനും ഗണപതി ശാസ്താവു ദുർഗ്ഗയും

സദതം തുണയേകി കൂടെ വാഴെ,

ആനന്ദപുരത്തെ ഹരിതൻ പദങ്ങളിൽ

അടിയന്റെ വന്ദനം അർപ്പിക്കുന്നു.

https://audio.com/skalath/audio/anandhapuram-devan