അമൃതാനന്ദമയിLink(AI) Sahana

ആത്മപ്രകാശമായ്, അമൃതാനന്ദമായ്
അനുദിനം ആത്മാവിൽ ആശ്വാസമേകൂ
നിരുപമ സ്നേഹം നീ മാത്രമമ്മേ
അനുപമമല്ലോ നിൻ കരുണാമൃതം !
അറിയുന്നു ഞാനമ്മേ അകതാരിലെന്നും
മായാ മനസ്സിനും മോഹിനിയായ്
അഖിലാണ്ഡേശ്വരി, ജ്ഞാനസ്വരൂപിണി
ആശ്രയം നീ മാത്രം, ആനന്ദവും അമ്മേ !
കാലം ഒഴുക്കുന്ന ലോകത്തിൻ കണ്ണുനീർ
നിൻ കരമമ്മേ തുടച്ചുമാറ്റുന്നു
അമ്മേ തവാങ്ഗുലി മേനി തലോടുമ്പോൾ
അറിയാതെ ദുഃഖങ്ങൾ അസ്തമിക്കുന്നിതാ !
കരുണയാം സാഗരം അമ്മതൻ ഹൃദയം
അവിടമാണീശ്വര സന്നിധാനം
ശാന്തി ഞാൻ തേടി വരുന്നു, മഹേശ്വ രീ
ശരണമെന്നഭയം നിൻ ചരണം മാത്രം !
Satish Menon 07-08-19