-279. ആലാപനാനന്ദം
ഒരു ജന്മം കൂടി നീ തരുമോ ദേവാ,
എന്നിലെ”യെന്നെ” ഞാൻ അറിയാൻ ?
ഒരു പുണ്ണ്യമാനസം തരുമോ നീ
എനിക്കെന്നിലെ ”നിന്നെ” ഞാ ന്നെന്നറിയാൻ
എന്നിൽ ”നിന്നെ” കാണാജീവിച്ചെനിക്കോ,
ദുഖങ്ങളെന്നും നിഴലായി ചാരെ;
മോചനമരുളെനിക്കൻപാൽ,
നീ തേർതെളിക്കെന്റെ യാനം !
ഉള്ളിന്നുള്ളിലായ് നിന്നെ കാണ്മാൻ
എന്നുൾക്കണ്ണുകൾ നീ തുറക്കലിവാൽ ;
ഞാനെന്നഹംബ്രഹ്മമെന്ന
ബോധത്തിലീ ”ഞാൻ” അലിയാൻ !
നാവ്റങ്ങും മുൻപേ ഗീത നാടാകെ പാടി
വേദാന്തസാരം നാനാജാതിക്കുമോതാൻ ,
നീ സ്വരമാക്കുകെൻ നാവിൽ,
ദേവാ, ആലാപനാനന്ദമാകൂ ….
By Satish Menon 08 27 2018