ആത്മാനുഭൂതിയിൽ, പൗർണ്ണമീ ദീപ്തിയിൽ
ആത്മ ചൈതന്യത്തിൻ, നർത്തന വേളയിൽ,
ആ പ്രേമ ധാരതൻ രാഗാർദ്ര സൗരഭം,
ആരുമറിയാതെൻ ഹൃദയം കവർന്നുവോ?
എൻ നവ്യ ഭാവത്തിൻ മധുരിമ നിറയുന്നു,
നിൻ ലാസ്യ സൗന്ദര്യമൂറും മിഴികളിൽ.
എൻ മേനി പുൽകി തഴുകുന്നു തെന്നലായ്,
നിൻ ഗന്ധ സൗരഭം എകുവാനായ്.
ആകാര സൗഷ്ടവം തിടമ്പേറ്റി നിൽക്കവേ,
ആത്മാനുരാഗം മൊഴിയുവതെങ്ങനെ?
വാടികൊഴിയാതെൻ ആത്മ ദളങ്ങളെ,
വാരിയെടുത്തുനിൻ കാൽക്കൽ വയ്ക്കാം.