തിരുമാണിക്യം (S)Link(AI)

ഇനിയെത്ര ജന്മം ഞാൻ കാത്തിരുന്നീടണം
ഇരുപാദ മലർ ഇണ കണ്ടു തൊഴാൻ
ഇനിയെത്ര ജന്മം പുനർജനീച്ചീടണം
ഇരു മിഴി കൊണ്ടെന്റെ കൃഷ്ണാ!ദർശിക്കുവാൻ
തേടിത്തിരഞ്ഞും തിരിച്ചറിഞ്ഞും ഞാൻ
തൻ മനോമുകുരത്തിൽ എത്തിനോക്കീടവേ
മാനസ ജാലകം തള്ളിതുറന്നെന്റെ
മായാ മയൂരങ്ങൾ ആടുന്നു നർത്തനം
ഉള്ളിൽ വിളങ്ങുന്ന മാണിക്യരത്‌നമേ
ഉണ്മ നീ മാത്രമാണെന്റെ കണ്ണാ!
വിശ്വസിച്ചീടാൻ തിരയേണ്ട കോവിലിൽ
വിശ്വം മുഴുവനും നീ വസിച്ചീടവേ.
KrishnaKkripa 04-07-23