New York

Call Us : +1 (516) 589-0669

97. Charanam (S)

by

on

April 5, 2023

ചരണം(SLink)(AI)

എൻകർമ്മ നിപുണത കാണാപുറങ്ങളിൽ,

എൻ ആത്മ കൃതികളോ കിരണങ്ങളായി

വിരിയാൻ വിതുമ്പും എൻ കരളിന്റെ ചേതന,

വിതറുന്നു  തൂലിക കളകാഞ്ചിയായ്.

തളിരിടും സ്വപ്‌നങ്ങൾ പല്ലവിയായപ്പോൾ

താനേ കതിരിട്ടു അനുപല്ലവി,

എൻവിരൽ തുമ്പുകൾ തഴുകി തലോടവേ

എൻ കനവെല്ലാം വിരിഞ്ഞു തൃസന്ധ്യയായ്.

ഹൃദയസ്പന്ദന താളം പിഴക്കാതെ,

ഹൃദയാനുഭാവം ശ്രുതി ശുദ്ധമാക്കിടാം,

ചകിതമാം മാനസ മണിവീണ മീട്ടിടാം

ചരണത്തിലേക്കൊന്ന് ചേക്കേറിടാൻ.

KrishnaKripa 04-05-23