New York

Call Us : +1 (516) 589-0669

93-Tadavara

- Tadavara

by

Sathish menon

on

നവ നവ മോഹങ്ങൾ തടവറയിൽ പൂട്ടി 

നവചേതനയിന്നൊരു  തടവുകാരൻ

ആശനിരാശകൾ കൈകോർത്തു വേവുമ്പോൾ

ആവും, ശരീരവും കാരാഗൃഹം

 

മാറുന്ന രംഗത്തിൻ വേഷങ്ങൾ നമ്മൾ

മായ മാറ്റിടുന്നു കാലചക്രങ്ങളെ

ആരാണ് ജനിമൃതി രണഭൂമി കാക്കുന്നോൻ ?

ആരാണെന്നറിയുമോ ആ സൂത്രധാരൻ ?

 

പ്രാകൃതമാക്കുന്നു  വൃഥാവിലീശോകം

പ്രഭുവിൻറെ ലീലകൾ മാത്രമീ ലോകം

ചരിക്കുക ധർമ്മത്തിൻ ത്യാഗപതയിലായ്

ശാന്തി, സമാധാനം അനുഭവിച്ചീടുക