കണ്ണൻറെ അരമണിക്കിങ്ങിണി മുത്തുകൾ
കണികാണാൻ കൊന്നപ്പൂവുകളായ്
കണ്ണിണ ചിമ്മാതെ നിങ്ങളും കാക്കുന്നോ
കായാംബൂ വർണ്ണനാം മണിവർണ്ണനെ
നീലജലാശയതിരകളിലെവിടെയോ
നീലാരവിന്ദം വിടരുന്ന കണ്ടുവോ?
നീലനിശീഥിനി അണയുന്ന വേളയിൽ
നീരജലോചനൻ മണിവേണുവൂതിയോ ?
യദുകുലനാഥൻറെ മുരളീനിനാദത്തിൽ
യദുകുല കാംബോജി രാഗം വിരിഞ്ഞുവോ?
സർവ്വഫലമൂലവും കാണിയ്ക്ക വച്ചിടാം
സർവ്വേശ്വരാ മേടപ്പുലരികാണാൻ