സ്വർണ്ണ ദർപ്പണം
സ്വർണ്ണദർപ്പണ സമഗണ്ഡമണ്ഡലം
കാഞ്ചന സദൃശ പീതാംബര ധരം
കഞ്ജനേത്രദ്വയം നിരഞ്ജനം നിർഗ്ഗുണം
നിസ്തുലപ്രഭവത്സലാഞ്ഛനവിലാസം
സദൈവ ദേവം മനസാ സ്മരാമി!
വിശ്വമോഹന രൂപ സൗന്ദര്യം
അദ്ധ്യാത്മ പ്രദീപകം ആനന്ദദായകം
ആരുണ്യാoബരശോഭിതം ജഘനം
അതിരമണീയം തിരുചൈതന്യം
സദൈവ ദേവം മനസാ സ്മരാമി!
ഇന്ദ്രനീലാഭ അരവിന്ദലോചനം
സുന്ദരചികുരം നിർമ്മലമകുടം
മുക്താഹാരം കാഞ്ചനനൂപുരം
പരമപവിത്രം പരമാനന്ദം
സദൈവ ദേവം മനസാ സ്മരാമി!
KrishnaKripa 07-27-22
ഗണ്ഡമണ്ഡലം= കവിൾത്തടം മുക്താഹാരം = മുത്തുമാല
കഞ്ജനേത്രം= താമരയിതൾ പോലുള്ള കണ്ണ് നൂപുരം = കാൽച്ചിലമ്പ്
നിരഞ്ജനം= കളങ്കമില്ലാത്ത ജഘനം = അരക്കെട്ടിന്റെ മുൻഭാഗം
നിസ്തുലപ്രഭവത്സലാഞ്ഛനവിലാസം= അതുല്യ
ശോഭയുള്ള ശ്രീവൽസം എന്ന മറുകിന്റെ വിലാസം
പ്രദീപകം= പ്രകാശിപ്പിക്കുന്നത്
ആരുണ്യാoബര = അരുണനിറമുള്ള
ആഭ = ശോഭ , ചികുരം = തലമുടി