- സത്യം
സത്യത്തെക്കാണാത്ത മിഴികൾ
നിത്യത്തെക്കാണാത്ത മിഴികൾ —
ഈ ലോകമൊക്കെയും മായയല്ലോ,
ഈ ബ്രഹ്മമല്ലയോ നിത്യസത്യം —
എല്ലാമറിയുന്ന ദേവാ
അജ്ഞാനമെല്ലാം ഹനിയ്ക്കൂ !
ശിവമാണു കേവലം സത്യം —
ഉൾക്കണ്ണു കാണുന്ന സത്യം,
എൻ മനം കാണുന്ന സത്യം —
അറിവില്ലാപ്പൈതങ്ങൾ ഞങ്ങൾ,
ഉള്ളിലെസ്സത്യം ഗ്രഹിയ് ക്കാൻ
നിൻ സ്തുതി പാടിവരുന്നൂ,
വേദാന്തസാരമുൾക്കൊള്ളാൻ—
അണയാത്ത ദീപമായ് നീ വരില്ലേ
ഒരു തുണയ്ക്കായടുത്തെന്നും ?
-
നീണ്ട സുഷുപ്തിയിലീ ഞാൻ, പക്ഷേ
സാക്ഷിയെക്കാണുമെന്നെന്നും.
ത്യാഗത്തിൽനിന്നു ജനിയ്ക്കും
ശാന്തി ഞാൻ നേടും, സുഖവും.
പ്രതിദിനമൃത്യുവല്ലേ സുഷുപ്തി ?
പിന്നെയിന്നെന്തിനീ മൃത്യുഭയം?