
-88. PanchaKosham (Y – J)
Link(EXPLAINED)
പഞ്ചകോശാവൃത സാക്ഷകൾ മാറ്റി
നിത്യം ജ്വലിയ്ക്കുമെൻ സാക്ഷിയെ കാണാൻ
ആത്മാവിലേയ്ക്കൊരു യാത്ര തിരിയ്ക്കവേ
മായകൾ മാഞ്ഞുയെൻ മാനസം മൗനമായ്
ആത്മതീരത്തായ് ചിന്തകൾ അകലുമ്പോൾ
അദ്വൈത ദർശനം എന്നാത്മഭാവമായ്
ഓങ്കരപ്പൊരുളേ, ഞാൻ സാക്ഷാത്ക്കരിയ്ക്കട്ടേ
പ്രണവ മന്ത്രങ്ങളായ് പ്രാണനിലെന്നും
എൻഹൃദയഗുഹയിലെ ആനന്ദമായ് നീ
നിത്യം വസിയ്ക്കും അമരനായ്, അജയനായ്
ശരീര–സ്വരൂപംതൻ യാത്ര തുടരവേ
തെളിയുന്നു ബുദ്ധിയിൽ അവബോധമുകുളങ്ങൾ
KrishnaKripa 10-22-21