New York

Call Us : +1 (516) 589-0669

Neelima

- Malayalam

by

Satish Menon

on

June 10, 2026
Krishna Krithie

നീലിമ Link(SimhedriMadyamam)
Embed YouTube Video
നീലത്താമര ഇതളാൽ കണ്ണെഴുതീ…
നീലാകാശത്തു കാർമേഘം കാണുമ്പോൾ…
നൃത്തമാടുന്നൊരു മയിലിനെപ്പോലെൻ…
മനമാകെ തുടിക്കുന്നു രാധയായ്…
 
മുരളീരവത്തിൻ ശ്രുതിമീട്ടും നിൻ ഹൃദയ…
താളമായി ഞാൻ നിന്നിലുണരാം…
കാൽച്ചിലമ്പൊലി തൻ നാദമായ് മാറും…
രാധ തൻ തീരാ പ്രണയമാകാം…
 
മായാത്ത കൺമഷിപ്പൊട്ടായ് ഞാൻ നിൻ…
കായാമ്പൂ മേനിയിൽ ചേർന്നിരിക്കാം…
ഒരു മയിൽപീലിയായ് മാറി ഞാൻ നിൻ…
തിരുമുടിതന്നിൽ ചാരെ ചൂടിടാം…
 
ഈ ജന്മവും വരും ജന്മവുമെൻ…
പ്രണയം നിൻ മാറിലെ ചൂടിലലിയട്ടെ…
നിൻ ശ്വാസമായ് നിൻ പ്രാണനായ് ഞാൻ…
നിന്നിൽ മാത്രമായ് ലയിച്ചിടട്ടെ… കണ്ണാ…

Krishna Priya 06-09-26