New York

Call Us : +1 (516) 589-0669

-8. Spandham

by

on

May 8, 2022

സ്പന്ദം 

Link (Audio)Link(AI) deepti

Link(AI -MALE)

നവദിവ്യ പരിമളം പകരുന്ന പൂക്കളാൽ

ഒരു മാല്യം പോലും ഞാൻ കോർത്തതില്ലാ

എങ്കിലും കണ്ണാ നീയറിഞ്ഞു എൻ്റെ

മനതാരിൽ വിരിയുന്ന മലരുകൾ നിനക്കായ്

ചേലൊത്ത മയിൽപ്പീലി ചന്തത്തിൽ ചേർത്ത്

തിരുമുടിക്കെട്ടിൽ ഞാൻ ചാർത്തിയില്ല

എങ്കിലും കണ്ണാ നീയറിഞ്ഞു എൻ്റെ

മൗനാനുഭൂതിതൻ ഇംഗിതങ്ങൾ

എന്നെക്കാളേറെയെന്നെ അറിയുന്ന കണ്ണാ

നിന്നോടാരുളുവാൻ എനിക്കേതുമില്ല

മലർചൂടും എന്നോർമ്മ മാധവൻ മാത്രം

മുരളിധരാ നീഎൻ ജീവിത സ്പന്ദം

KrishnaKripa 05-08-22