New York

Call Us : +1 (516) 589-0669

79-BrahmaTheeram

- BrahmaTheeram

by

Sathish menon

on

Dwijawanthi

കാര്യണ്യമൊഴുകുമീ സുന്ദര മിഴിനോക്കി

വെറുതെയിരുന്നുഞാനേറെ നേരം

അറിയാതെ നീയെൻറെ ഹൃദയതംബൂരുവിൽ

ആനന്ദ സംഗീത ശ്രുതികൾ മീട്ടി

 

പറയാത്ത പരിഭവവാക്യപുഷ്പങ്ങൾ

വാടാതെ മിഴിനീരാൽ  തളിച്ചു വച്ചു

മാനസവീണാതന്ത്രിതൻ തേങ്ങൽ           

തളരുന്ന കരളിലെ മുള്ളുകളായി

 

ബോധോദയത്തിൻറെ കിരണങ്ങളേല്കവേ

ബ്രഹ്മതീരങ്ങളിൽ  എത്തിയ നേരം

ദേഹമോഹാദികളൊക്കെയകന്നുപോയ്

ഞാനെന്ന  സത്യം തെളിയുകയായ്, ഹരേ