
Thulacidalam(S)
തുളസീദളം
ഒരു തുളസീദളമായിരുന്നെങ്കിൽ ഞാൻ
ഒരു നാളിൽ തിരുമാറിൽ ചായുമല്ലോ
ഒരു തുള്ളി തീർത്ഥത്തിൻ പരിശുദ്ധി നേടുവാൻ
ഒരു വർഷമായി ഞാൻ പെയ്തിടേണം
വലിയൊരു വനമാല്യം കോർത്തു നൽകീടാം
വരദാനപുണ്യം ചൊരിഞ്ഞിടാനായ്
വരുമൊരു ജന്മം ഉണ്ടെങ്കിൽ മാധവാ
വിരവൊടു അവിടത്തെ ദാസനാകും
എൻ ഹൃദയരാഗത്തിൽ നിൻ ശ്രുതി ചേർന്നാലോ
തിരുഅധരത്തിലെ വേണുവായ് മാറും
ഇനിയും പുനർജ്ജന്മം വിധിയ്ക്കുകിൽ, കണ്ണാ
കർപ്പൂരദീപത്തിൻ ഭസ്മമായ് മാറിടാം, ഞാൻ
കർപ്പൂരദീപത്തിൻ ഭസ്മമായ് മാറിടാം
KrishnaKripa 1-29-23