New York

Call Us : +1 (516) 589-0669

75. Swami (S)

by

on

January 28, 2025

സ്വാമി

കാരുണ്യഗുരുഭാവ സാന്ദ്രാവതാരമേ

കലിയുഗവരദാ ശ്രീ ധർമ്മശാസ്താവേ

തത്വമായ് നിന്നിൽ അലിയുമ്പോൾ അയ്യപ്പാ

തത്വമസി മന്ത്രം  ഉള്ളിൽ ഉദിയ്ക്കുന്നു

തത്വജ്ഞാനാമൃത പ്രതിഭാപ്രഭാവമായ്

തത്വബോധത്തിൻ ഉറവിടം അങ്ങുതാൻ

കലുഷിത കലിയുഗ അന്ധകാരത്തിലോ

കർപ്പൂരദീപ കിരണങ്ങൾ ഏകുന്നു

ശരണമയ്യപ്പാ എന്ന വിളി കേട്ടാൽ ഉള്ളിൽ

ശക്തിയേറാത്തവർ  മനുജാരാണോ?

പുരുഷാർത്ഥസാരങ്ങൾ ഒഴുകുന്നു സിരകളിൽ

പുണ്യമായ് സ്വാമിയായ്‌ മാറുന്നു ഞാൻ സ്വയം

പുണ്യമായ് സ്വാമിയായ്‌ മാറുന്നു ഞാൻ സ്വയം

KrishnaKripa 01-29-23

Leave a Reply

Your email address will not be published. Required fields are marked *