അനുഭവത്തികവായ ജീവിതവാഹിനി
ആനന്ദസാന്ദ്ര സമുദ്രത്തിലണയുവാൻ
ചാരാതുള്ളൊരാ മാനസജാലകേ
ചാരുസ്വരൂപാ നീ എത്തിയെങ്കിൽ, കൃഷ്ണാ
ചിത്രപതഗംപോൽ എത്തിയെങ്കിൽ
കനവുകൾ നെയ്തൊരു കാഞ്ചന നൂലിനാൽ
കാലചക്രത്തിൻ ഭ്രമണം അളക്കവേ
നൈമിഷികം മാത്രം മാനുഷജന്മം
തീരത്തണഞ്ഞിടും നീർകുമിളകൾപോൽ
പ്രാരാബ്ധനൗക ഞാൻ മെല്ലെതുഴയുമ്പോൾ
എന്നാത്മനൊമ്പരം ആരറിയുന്നു ?
കാലത്തിൻ ഗതിയിൽ ഞാൻ വിരമിക്കുകിൽ, ഹരേ
തിരുപാദപദ്മമെൻ ആധാരമാക്കിടും !