New York

Call Us : +1 (516) 589-0669

73-Aaramam

- Aaramam

by

Sathish menon

on

നിത്യവസന്താർദ്രാരാമത്തിലെ

സുന്ദര വനപുഷ്പ തല്പമൊരുക്കി

എന്നാത്മ സങ്കടം പങ്കിടാനായി

എന്നാത്മനാഥനെ കാത്തിരുന്നു

 

വൈകിയെന്നാകിലും പുഞ്ചിരി തൂകി

സൂര്യതേജോമയമായൊരു രൂപം

പാടിപ്പുകഴ്തുവാൻ എനിക്കാവതില്ലേ

മൗനാർച്ചനയായ് ആത്മഗാനാഞ്ജലി

 

എന്നിലെ നിന്നെ കാണുവാനറിയാതെ

കോവിലിലെല്ലാം തേടിയലഞ്ഞു ഞാൻ

ഓങ്കരപ്പൊരുളേ ഉണരൂ നീയെന്നിൽ

പ്രണവ മന്ത്രങ്ങളായ്  പ്രാണനിലെന്നും