അഴലാമാഴിയിൽ ആഴ്ന്നു താഴുമ്പോൾ
കടമിഴിയാലൊന്നുഴീയണേ അടിയനെ
കേഴുമെൻ മനസ്സിനെ തഴുകുവാനായ്, കൃഷ്ണാ
തിരുമൊഴി പൊഴിയണേ തേൻമൊഴിയായി
പൂനിലാ പുഞ്ചിരി പൊൻതിരി വെട്ടത്തിൽ
പാദാംബുജങ്ങളിൽ വീണു നമിയ്ക്കുമ്പോൾ
ആത്‌മീയചിന്താ ലഹരിമയത്തിൽ
ആറാടും അറിവിൻറെ ജ്ഞാനാക്ഷരങ്ങൾ
മാനസവീണാ മൃദുതന്ത്രിയിലായ്
വേദ മന്ത്രങ്ങളായ് നീ ഉണരുമ്പോൾ
വിശ്വമായാമറ മാഞ്ഞുമറയുന്നു
ദർശനം അദ്വൈത ചൈതന്യ വിസ്മയം