(ഗ്രഹം)
വാനിലെ ഗ്രഹങ്ങളാൽ കോർത്തൊരു മാലയിൽ
ബന്ധിതമാണോ എൻ ജീവിതനൗക !?
ആത്മീയവിദ്യാരഹസ്യങ്ങളേകി നീ
സത്വരം നിൻ തുണ തുഴയാകണേ, കൃഷ്ണാ
അർപ്പിയ്ക്കാം ഞാനൊരു ബോധപുഷ്പാഞ്ജലി!
സംസാരനാടകശാലതൻ വേദിയിൽ
നാമരൂപങ്ങളിൽ പുടവകൾ ചാർത്തി
വിവിധമാം വേഷങ്ങൾ മാറിമറയുമ്പോൾ
ദേഹിയെ കാണാതലയുന്നുവോ ജന്മം?
എന്നിലെ ഞാനെന്ന സത്തയെ തേടി
നിദ്രതൻ അറ്റത്തു പടി കടന്നെത്തവേ
മായുന്നു മറയുന്നു മനസ്സുംശ്ശരീരവും
കാണുന്നു ആത്മസ്വരൂപനെ മാത്രം !
KrishnaKripa 10-22-21