New York

Call Us : +1 (516) 589-0669

620-Anubhoothi

- Anubhoothi

by

Krishna priya

on

October 28, 2026
പ്രാണൻ  ഒഴുകുമെൻ പ്രണയയമുനയിൽ
• എന്തേ നീ മാധവാ… അണയാതിരുന്നു?
  പ്രാണൻ  ഒഴു കുമെൻ പ്രണയയമുനയിൽ
• എന്തേ നീ മാധവാ… അണയാതിരുന്നു?
• അരികിൽ വരാത്തതെൻ രാധാ-മനസ്സിൽ 
• ഒരു  മാത്ര കാണുവാൻ നെഞ്ചകം കൊതിപ്പൂ…
• അരികിൽ വരാത്തതെൻ രാധാ-മനസ്സിൽ 
• ഒരു മാത്രകാണുവാൻ നെഞ്ചകം  കൊതിപ്പൂ…
 നെഞ്ചകം കൊതിപ്പൂ…
 
• അന്യരാം ഗോപികാ മാനസ തോപ്പിൽ
• അറിയാതെ നീയൊരു തെന്നലായ് മാറവേ…
• അന്യരാം ഗോപികാ മാനസ തോപ്പിൽ
• അറിയാതെ നീയൊരു തെന്നലായ് മാറവേ…
• നിൻ മൗന വേനലിൽ ഞാൻ വാടി വീഴുമ്പോൾ
• ഒരു തുള്ളി പ്രണയത്തിൻ മഴ കാത്തുനിന്നു  
• നിൻ മൗന വേനലിൽ ഞാൻ വാടി വീഴുമ്പോൾ
• ഒരു തുള്ളി പ്രണയത്തിൻ മഴ കാത്തു നിന്നു  …
 മഴ കാത്തു നിന്നു  
 
  മാധവഓർമ്മതൻ മയിൽപ്പീലി ചൂടി 
 ശൂന്യമാം തീരത്തു കാത്തുനിൽപ്പൂ..ഞാൻ. …
 മാധവഓർമ്മതൻ മയിൽപ്പീലി ചൂടി
  ശൂന്യമാം തീരത്തു കാത്തുനിൽപ്പൂ… ഞാൻ .
• അകലെയെന്നാകിലും  ഒരുനാൾ നീയെൻ
•  അരികിൽ വരുമെന്ന്  വെറുതെ ഞാൻ ഓർത്തുപോയ്
• അകലെയെന്നാകിലും ഒരുനാൾ  നീയെൻ
• അരികിൽ വരുമെന്ന്  വെറുതെ ഞാൻ ഓർത്തുപോയ് 
 വെറുതെ ഞാൻ ഓർത്തുപോയ്