New York

Call Us : +1 (516) 589-0669

618-ThirumandhamKunnilamma

- ThirumandhamKunnilamma

by

Krishna priya

on

October 28, 2026
kedaragawla
അമ്മേ നാരായണ… ദേ വീനാരായണ…
  ലക്ഷ്മീനാരായണ… ഭദ്രേ നാരായണ…
തിരുമാന്ധാംകുന്നിലമ്മേ… ശരണം . ജഗദംബേ..
അങ്ങാടിപ്പുറത്തമരും ചണ്ഡികേ… പെറ്റമ്മേ…
ഹരനെ വണങ്ങി നിൻ തിരുനടയിൽ നിൽപൂ…
തിരുനട തുറക്കൂ… ദേവീ  മഹാമായേ…
വാദിത്ര ഘോഷവും സുഗന്ധവും വീശും…
ദീപാ രാധന വേളയിൽ-… ഉൾക്കണ്ണു തുറക്കൂ.
മഴവില്ലിൻ പ്രഭയോടേ-, സൂര്യചന്ദ്ര ശോഭയോടേ-,
രത്നപീഠത്തിലിരിക്കും ഭദ്രകാളീ തായേ-…
ഇടതുകാൽ മടക്കി-, വലതുകാൽ തൂക്കി-,
നന്ദക വാളും ത്രിശൂലവുമേന്തിയമ്മേ-…
ദാരിക ശിരസ്സും കപാലവും സർപ്പവും-,
എട്ടു തൃക്കൈകളിൽ താങ്ങും മഹേശ്വരി-…
ചന്ദ്രക്കല ചൂടിയ ചാരുകിരീടവും-,
ചെത്തിമാല പൂത്താലിയും ചാർത്തിയ മഹേശ്വരി-…
വീരാളിപ്പ ട്ടുടുത്ത് വിശ്വം ഭരിക്കുന്ന -,
ഘോരമീ രൂപ മെ ങ്കിലും ഭക്തവത്സലേ-,
ചെന്തീയണി തൃക്കണ്ണിൽ കാരുണ്യ കല്ലോലം-,
ക്രൂരമെന്നു   തോന്നീലും നീയല്ലോ പെറ്റമ്മ-…
ഭക്തി ജനിപ്പിക്കൂ-… മുക്തി തന്നീടുക,
അങ്ങാടിപ്പുറത്തെഴും ശിവേ മഹാമായേ-…
അമ്മേ നാരായണ… ഭദ്രേ നാരായണ…
മായേ നാരായണ… കാളീ നാരായണ…
ജഗദംബേ ശരണം-… അമ്മേ നീ ശരണം-…!