New York

Call Us : +1 (516) 589-0669

610-Karunyam

- Karunyam

by

Saraswathi krishnan kutti

on

October 28, 2026
Chenchuritti
അറിയുന്നു കണ്ണാ ഇന്നും അവിടുത്തെ കാരുണ്യം,
അലിവോടെ കണ്ണൻ എന്നും ചൊരിയുന്ന കാരുണ്യം,
പാവന തീർത്ഥം പോലൊഴുകുന്ന കാരുണ്യം
പാദാരവിന്ദം കണ്ണാ നമിയ്ക്കുന്നേൻ എന്നെന്നും
        നാരായണ ഹരിനാരായണ !
നാരായണ ഹരി നാരായണ !
പണ്ടു ഗജേന്ദ്രനെ കാത്തതും നീ തന്നെ ,
പാണ്ഡവർക്കൊപ്പം നിന്നതും നീ തന്നെ,
അഗതികൾക്കാ ശ്രയം എപ്പോഴും നീ തന്നെ,
സദ്ഗതി തന്നു രക്ഷിച്ചതും നീ തന്നെ!
     നാരായണ ഹരിനാരായണ ……
നാരായണ ഹരിനാരയണാ…..
പാർത്ഥനു ധീരനാം തേരാളി ആയതും,
പാഞ്ചാലിയ്ക്കന്ന് ഉടയവൻ ആയതും ,
ഭക്തകുചേലന് തോഴനായി നിന്നതും,
ഹേ ! ഭക്തവത്സലാ നീ തന്നെയല്ലോ !
       നാരായണാ ഹരി നാരായണ …..
നാരായണാ ഹരി നാരായണ …..
കൈവിട്ടു പോകാതെൻ ജീവിതം ഉള്ളം _
കയ്യിൽ കൊണ്ടു നടപ്പതും കണ്ണൻ,
തറയിൽ വയ്ക്കാതെ !തലയിലും വെയ്ക്കാതെ !
മാറത്തു ചേർത്തു പിടിച്ചതും കണ്ണൻ!
         നാരായണ ഹരിനാരായണ …..
നാരായണ ഹരിനാരായണ ……